തനിനിറം - വീരാന്‍കുട്ടി

തനിനിറം - വീരാന്‍കുട്ടി
കറുപ്പൊരു
നിറമല്ല-
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്.
വെളുപ്പൊരു
നിറം തന്നെ-
ചെയ്തതിനെ
ഓര്‍ത്ത്
തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത്.
കറുപ്പൊരു
നിറമല്ല-
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്.
വെളുപ്പൊരു
നിറം തന്നെ-
ചെയ്തതിനെ
ഓര്‍ത്ത്
തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത്.