ഇടയില്‍ - പവിത്രന്‍ തീക്കുനി

ഒരാൾ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന നുണയിൽ
നീറി കിടക്കുന്ന സത്യം പോലെ
നിന്റെ തോന്നലുകളിൽ
എന്നും ഞാനുണ്ടാകും.
(സഖാവേ, ജീവിതം ഒരു തോന്നൽ തന്നെയല്ലേ..)
രണ്ടു മൗനങ്ങള്‍ക്കിടയിൽ
നീയെന്നെ കാണാറുള്ളതുപോലെ
രണ്ടു സ്വപ്നങ്ങൾക്കിടയിൽ
ഞാൻ നിന്നെയും കാണാറുണ്ട്.
(സഖാവേ, ജീവിതത്തിൽ നിന്നും മൗനം കിഴിച്ചാൽ
സ്വപ്നത്തിലേയ്ക്കെത്താമോ..?)
ചില പ്രണയങ്ങൾ അങ്ങനെയാണ്
ഉഷ്ണമേഖലകളെ ഉരുൾ പൊട്ടലുകളിലേയ്ക്ക്
ക്ഷണിച്ചുകൊണ്ടേയിരിക്കും....