ഒന്നും പറഞ്ഞില്ല - ബാലചന്ദ്രന്‍ ചുള്ളിക്കാട്

bookmark

ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാ
 നമ്മെക്കടന്നുപോകുന്നൂ മഴകളും  
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.  
ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ  
കണ്ണടയാറായ്, നിലാവസ്തമിക്കയായ്.